ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കോലുവള്ളിയെയും ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നിനെയും ബന്ധിപ്പിക്കുന്ന കമ്പിപ്പാലം വി. കുഞ്ഞികൃഷ്ണൻ എംഎൽഎ സന്ദർശിച്ചു.
കണ്ണൂർ-കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്നതും കാര്യങ്കോട് പുഴയ്ക്കു കുറുകെയുള്ളതുമാണു പാലം. ഇവിടെ കോൺക്രീറ്റ് പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ എംഎൽഎയ്ക്ക് നിവേദനം നൽകി.